റോം: ഇറ്റാലിയന്‍ കപ്പ് ഫുട്ബോളില്‍ ഇന്റര്മിലാന് ക്വാര്‍ട്ടറില്‍ കടന്നു. ഇന്നലെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ ബൊലോഗ്നയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്റര്‍ അവസാന എട്ടില്‍ ഇടംപിടിച്ചത്. കളിയുടെ അധിക സമയത്താണ് ഇന്റര്‍ വിജയഗോള്‍ നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2ന് സമനില പാലിച്ചതോടെയാണ് കളി അധിക സമയത്തേക്ക് നീണ്ടത്.
ഇന്ററിനായി 34-ാം മിനിറ്റില്‍ ജെയ്സണ്‍ മുറിലോ, 39-ാം മിനിറ്റില്‍ റോഡ്രിഗോ പലാസിയോ എന്നിവരും ബൊലോഗ്നക്കായി 43-ാം മിനിറ്റില്‍ ഡിമെയ്ലിയും 73-ാം മിനിറ്റില്‍ ഗോഡ്ഫ്രെഡ് ഡൊനാഷും ലക്ഷ്യം കണ്ടു. ഇതോടെ കളി അധികസമയത്തേക്ക് നീണ്ടു. ഒടുവില്‍ 98-ാം മിനിറ്റില്‍ അന്റോണിയോ കാന്ഡ്രീയേവയുടെ ഗോളിലൂടെ ഇന്റര്‍ വിജയം പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: