ഇരിങ്ങാലക്കുട:സേവനത്തിന്റെ പാതയില്‍ 10 വര്‍ഷം പിന്നിടുന്ന സേവാഭാരതി ഇരിങ്ങാലക്കുടയ്ക്ക് ചെയ്യുന്ന സേവനം വിപുലികരിക്കുന്നതിനും ചെയ്ത സേവനങ്ങള്‍ക്കുള്ള അംഗികാരവുമായി പുതിയ ആമ്പുലന്‍സ് കെഎസ്ഇ ലിമിറ്റഡിന്റെ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായാണ് സേവാഭാരതിയ്ക്ക് പുതിയ ആമ്പുലന്‍സ് നല്‍കിയത്.
11.5 ലക്ഷം രൂപ വിലവരുന്ന ആമ്പുലന്‍സാണ് സേവാഭാരതിക്ക് കൈമാറിയത്. ദിവസവും താലൂക്ക് ആശുപത്രിയില്‍ നടത്തുന്ന ഭക്ഷണവിതരണം കൂടാതെ കിടപ്പ് രോഗികള്‍ക്കുള്ള ചികിത്സാ സഹായം ഭവനരഹിതര്‍ക്ക് ഭവനനിര്‍മ്മാണ പദ്ധതി തുടങ്ങി സേവാഭാരതിയുടെ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നീരിക്ഷിച്ചാണ് ആമ്പൂലന്സ് നല്കാന് കെഎസ്ഇ തയ്യാറായത് എന്ന് കെ എസ് ഇ ചീഫ് ജനറല്‍ മാനേജര്‍ ആനന്ദ് മേനോന് പറഞ്ഞു.
കെഎസ്ഇ കമ്പനി പരിസരത്ത് നടന്ന ചടങ്ങില്‍ കെഎസ്ഇ ചെയര്മാന് എം.സി പോള്‍ ഫഌഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ പി ജോര്‍ജ് പ്രൊജക്റ്റ് അവതരണം നടത്തി. സേവാഭാരതി പ്രസിഡണ്ട് പി കെ ഉണ്ണികൃഷ്ണന് എം സി പോള്‍ വാഹനത്തിന്റെ താക്കോല്‍ കൈമാറി .ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറും കമ്പനി സെക്രട്ടറിയുമായ ആര് ശങ്കരനാരായണന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: