കൊച്ചി: എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനം നിയന്ത്രിക്കാന്‍ കേരള വിദ്യാഭ്യാസ ചട്ടം (കെഇആര്‍) ഭേദഗതി ചെയ്യുന്നതിനെതിരായ ഹര്‍ജികളില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
1979 മേയ് 22 നു ശേഷം നിലവില്‍ വന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ സ്കൂളുകളില്‍ ഇനി വരുന്ന ഒഴിവുകളിലേക്ക് അദ്ധ്യാപക ബാങ്കില്‍ നിന്ന് നിയമനം നടത്തണമെന്നതാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. 1979 ന് മുമ്പു നിലവില്‍ വന്ന സ്കൂളുകളില്‍ ഒഴിവുവരുന്ന രണ്ട് തസ്തികകളില്‍ ഒന്നിലേക്ക് അദ്ധ്യാപക ബാങ്കില്‍ നിന്ന് നിയമനം നടത്തണം. ശേഷിച്ച ഒരെണ്ണത്തില്‍ മാനേജര്‍ക്ക് നിയമനം നടത്താമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
സര്‍ക്കാരിന്റെ ഈ നടപടി സ്കൂള്‍ മാനേജ്മെന്റുകളുടെ അവകാശങ്ങള്‍ കവരുന്നതാണെന്ന് ഒരുകൂട്ടം എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജികള്‍ ആരോപിക്കുന്നു. ജനുവരി 30 ന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: