പൂരക്കളിയില്‍ ഏത് സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചാലും അപ്യാലെന്ന പ്രമോദ് മാഷിന് പെരുത്ത സന്തോഷം. പൂരക്കളിയില്‍ ഭൂരിപക്ഷം സ്കൂള്‍ ടീമുകളെയും പരിശീലിപ്പിക്കുന്നത് അപ്യാല്‍ മാഷാണ്. എട്ടോളം ജില്ലകളിലെ സ്കൂള്‍ ടീമിനെയാണ് മാഷ് പൂരക്കളി അഭ്യസിപ്പിച്ചിരിക്കുന്നത്.
തനതു ശൈലിക്ക് ഒട്ടും കോട്ടം തട്ടാതെയുള്ള പഠന ക്രമമാണ് തന്റെ ശിഷ്യഗണങ്ങള്‍ക്ക് മാഷ് പകര്‍ന്ന് നല്‍കിയിരിക്കുന്നത്. ഇരുപത് വര്‍ഷമായി പൂരക്കളി പരിശീലകനായി മാഷ് സജീവമാണ്. പതിനേഴ് വര്‍ഷമായി കലോത്സവ വേദികളിലേക്കുള്ള മത്സര ടീമുകള്‍ക്ക് പരിശീലനം നല്കുന്നു. മിക്കവര്‍ഷങ്ങളിലും ഇദ്ദേഹത്തിന്റെ ശിഷ്യന്മാര് തന്നെയാണ് വിജയികളാകുന്നത്. കലോത്സവ നഗരിയില്‍ തന്റെ ശിഷ്യഗണങ്ങളോടൊപ്പം അവരിലൊരാളായി അപ്യാല്‍ മാഷ് ആഘോഷത്തില്‍ അണി ചേരുന്നു.
ഇതിനിടയില്‍, ആര് ജയിക്കണം മാഷേ…? എന്ന് ആരെങ്കിലും ചോദിച്ചാല്‍ തന്റെ ശിഷ്യന്മാരെല്ലാം ഒന്നാമതാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പറയും. പക്ഷേ എല്ലാവര്ക്കും ഒന്നാമതാകാന്‍ കഴിയില്ലല്ലോ എന്ന് പറഞ്ഞ് ഒരു ചിരിയും. ശിഷ്യരോടൊത്ത് ഇങ്ങനെ വിലസാന്‍ കഴിയുന്നുണ്ടല്ലോയെന്ന അഭിമാനമാണ് അപ്യാല്‍ മാഷിന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: