കോട്ടയം: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അരമനയില്‍ സന്ദര്‍ശിച്ചു.
സഭയ്ക്കും വിശ്വാസികള്‍ക്കും കേന്ദ്രസര്‍ക്കാരില്‍ നിന്നും നരേന്ദ്രമോദിയില്‍ നിന്നും ലഭിക്കുന്ന പരിഗണനയ്ക്ക് ബാവ നന്ദി അറിയിച്ചു. ബിജെപിയുടെ വിശാലകാഴ്ചപ്പാടുകള് രാജ്യത്തെ നന്മയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.എം തോമസ്, ജനറല്‍ സെക്രട്ടറി പ്രിന്‍സ് മാത്യു, ബിജെപി മണ്ഡലം പ്രസിഡന്റ് ബിനു.ആര്. വാര്യര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: