ലക്നോ: ഉത്തര്‍പ്രദേശില്‍ സ്കൂള്‍ ബസില്‍ ട്രക്കിടിച്ച് 28 സ്കൂൾ കുട്ടികള്‍ മരിച്ചു. ഇറ്റ ജില്ലയിലാണ് ദാരുണമായ അപകടമുണ്ടായത്. അപകടത്തിൽ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെയാണ് അപകടം. അമിതവേഗത്തില്‍ എത്തിയ ട്രക്ക് കുട്ടികളുമായി പോയ മിനിബസില്‍ ഇടിച്ചുകയറുകയായിരുന്നു. ഏഴിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്. മേഖലയിലെ ജെഎസ് സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ബസ് പൂർണമായും തകർന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് ബസ് പൊളിച്ചാണ് കുട്ടികളെ പുറത്തെടുത്തത്. നിരവധി കുട്ടികളെ തിരിച്ചറിയാൽ കാർഡ് വഴിയാണ് തിരിച്ചറിഞ്ഞത്. ട്രക്കിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായത്.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തി. അപകടത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന്റെ ദു:ഖത്തിൽ താനും പങ്കു കൊള്ളുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Anguished by the tragic accident in UP’s Etah district. I share the pain of the bereaved families & condole passing away of young children.
— Narendra Modi (@narendramodi) January 19, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: