ചേര്‍ത്തല: ബിവറേജസ് കോര്‍പറേഷന്റെ പുതിയ മദ്യവില്പനശാല അടച്ചുപൂട്ടുവാന്‍ ചേര്‍ത്തല നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. ചേര്‍ത്തല കോടതി കവലയ്ക്ക് കിഴക്ക് മൂന്ന് ആഴ്ച മുമ്പ് പുതിയതായി ആരംഭിച്ച മദ്യവില്പനശാലയ്ക്കാണ് ലൈസന്‍സ് നല്‍കേണ്ടെന്നും ഇത് അടച്ചുപൂട്ടുവാന്‍ നോട്ടീസ് നല്കുവാനും ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ തീരുമാനിച്ചത്.
നേരത്തെ വടക്കേ അങ്ങാടി കവലയ്ക്ക് കിഴക്ക് പ്രവര്‍ത്തിച്ചിരുന്ന മദ്യവില്പന ശാലയാണിത്. ഇവിടെ ഗതാഗത തടസ്സമുണ്ടാകുന്നതിന്റെ പേരില്‍ നഗരസഭ ലൈസന്‍സ് നിഷേധിച്ചപ്പോള്‍ ബവ്റിജസ് കോര്പറേഷന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കോടതിയും നഗരസഭയുടെ തീരുമാനത്തിന് വിട്ടതോടെയാണ് അടച്ചുപൂട്ടിയത്.
തുടര്‍ന്ന് ഇത് കോടതി കവലയ്ക്ക് കിഴക്കോട്ട് മാറ്റുകയായിരുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്നതിന് നഗരസഭയ്ക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയെങ്കിലും സമീപത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെന്ന കാരണത്താലാണ് ലൈസന്‍സ് അനുവദിക്കേണ്ടെന്ന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: