കളമശ്ശേരി: എച്ച്എംടി കോളനിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചവരുടെ വീട്ടില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് സന്ദര്‍ശിച്ചു. പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ശേഷം ദളിതര്‍ക്കു നേരെ സിപിഎം നടത്തുന്ന അക്രമണം നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നുവെന്നും ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറയുന്നു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, മധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന് കുട്ടി, പട്ടികജാതി മോര്‍ച്ച സംസ്ഥാന ട്രഷറര്‍ വിജയന് നായത്തോട്, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സി. മോഹനന്, ഒബിസി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. ഹരിഹരന്, മണ്ഡലം പ്രസിഡന്റ് എം.എം. ഉല്ലാസ് കുമാര്‍, മണ്ഡലം വൈസ്പ്രസിഡന്റ് സി.കെ. ഗോപിനാഥ്, മണ്ഡലം ജന: സെക്രട്ടറി എ.സുനില്‍കുമാര്‍, സുന്ദരന്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: