ആലുവ: സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് എടത്തലയില്‍ രണ്ട് നേതാക്കളെ സിപിഐ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. സിപിഐ ആലുവ നിയോജക മണ്ഡലം കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്ത് അംഗവുമായ എ.കെ. സെയ്തുമുഹമ്മദ്, എടത്തല ലോക്കല്‍ കമ്മിറ്റിയംഗം പി.എന്‍. വിനോദ് എന്നിവരെയാണ് പുറത്താക്കിയതെന്ന് നിയോജക മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീന് അറിയിച്ചു.
പാര്‍ട്ടിക്കെതിരെ നിരന്തരമായി അപവാദ പ്രചരണം നടത്തിയ സാഹചര്യത്തില്‍ ജില്ലാ കമ്മിറ്റിയുടെ അനുമതിയോടെയാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: