കൊച്ചി: അപകടത്തില്‍ മരിച്ച മാധ്യമ പ്രവര്ത്തകന് സനല്‍ ഫിലിപ്പിന്റെ കുടുംബത്തിന് ലുലു മാള്‍ സഹായം നല്കി. എറണാകുളം പ്രസ്ക്ലബ് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിക്ക് നല്കിയ അപേക്ഷയെ തുടര്‍ന്നാണ് സഹായം നല്‍കിയത്. മുണ്ടക്കായത്തെ വീട്ടിലെത്തിയ ലുലു മാള്‍ ഡെപ്യൂട്ടി മാനേജര്‍ കെ.കെ. ഷെരീഫ്, ലുലു ഗ്രൂപ്പ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് സനല്‍ ഫിലിപ്പിന്റെ മാതാപിതാക്കള്‍ക്ക് കൈമാറി. എറണാകുളം പ്രസ് ക്ലബിന്റെ സഹായവും പ്രസ് ക്ലബ്ബ് ട്രഷറര്‍ പി.എ. മെഹാബൂബ്, മഹേഷ് പോലൂര് എന്നിവര്‍ ചേര്‍ന്ന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: