ഓട്ടന്തുള്ളല് വേദിയില്‍ വേറിട്ട ശബ്ദമായി മാറുകയാണ് പട്ടാമ്പി സ്വദേശി വിന്ദുജ മേനോന്. ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടന്തുള്ളല് മത്സരത്തിലാണ് വിന്ദുജയുടെ ശിഷ്യ മലപ്പുറം പാലേമാട് എസ്വിഎച്ച്എസ്സിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിരാമി മാറ്റുരച്ചത്.
ഗുരുക്കന്മാരായി പുരുഷന്മാര് അടക്കിവാഴുന്ന ഓട്ടന്തുള്ളല് രംഗത്ത് വേറിട്ട സാന്നിദ്ധ്യമാണ് തന്റെതെന്ന് വിന്ദുജ ഓര്‍മ്മപ്പെടുത്തുന്നു. മത്സരത്തിനായി പിന്നണി പാടിയതും വിന്ദുജയാണ്. സഹോദരി വിനീതയാണ് ഓട്ടന്തുള്ളല് രംഗത്തെത്താന്‍ തനിക്ക് പ്രേരണയായതെന്നും വിന്ദുജ പറയുന്നു.
കഴിഞ്ഞവര്‍ഷം നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിലും വിന്ദുജയുടെ ശിഷ്യര്‍ പങ്കെടുത്തിരുന്നു.ഒ ാട്ടന്തുള്ളല് മത്സരത്തില്‍ പിന്നണി പാടിയതും വിന്ദുജ തന്നെയായിരുന്നു. കലാമണ്ഡലം വിദ്യാര്‍ത്ഥികൂടിയായ വിന്ദുജ സോമസുന്ദരന്റെയും വനജയുടെയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: