നാഗര്‍കോവില്‍: ജല്ലിക്കെട്ടിന് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഓഡിനന്‍സിലൂടെ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിവരുന്ന സമരം കന്യാകുമാരി ജില്ലിയിലും നടന്നു.അണ്ണാസ്റ്റേഡിയത്തിനു മുന്നില്‍ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണയില്‍ ആയിരങ്ങല്‍ പങ്കെടുത്തു.രാഷ്ടീയപാര്‍ട്ടി പ്രവര്‍ത്തകരെ വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് സമരം നടത്തുന്നത്.ചില എന്‍ജിഒ സംഘടനകള്‍ പിന്തുണ നല്‍കുന്നുണ്ട്.അഭിഭാഷക സംഘടനകളും സമരരംഗത്തൂണ്ട്.സമരം അക്രമത്തിലേക്ക് തിരിയാതിരിക്കാന്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് കോളേജുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: