ന്യൂദല്‍ഹി: രാജ്യത്തെ കീഴ്ക്കോടതികളിലെ ജഡ്ജി നിയമനത്തിന് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതി ജഡ്ജിമാരുടെ സമിതിയെ നിയോഗിക്കുന്നു. നിയമന നടപടിക്രമങ്ങള്‍ ഏകീകരിക്കുന്നതിനാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഒഴിവു കണക്കാക്കി വിജ്ഞാപനം പുറപ്പെടുവിക്കല്‍, പരീക്ഷാ തീയതി, അഭിമുഖം, നിയമന ഉത്തരവ് അയയ്ക്കല്‍, ജോലിയില്‍ പ്രവേശിക്കേണ്ട തീയതി തുടങ്ങിയവ ഏകീകരിക്കുന്നതിന് സമിതി മേല്‍നോട്ടം വഹിക്കും. 2007 ജൂലൈയില്‍ സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍, തുടര്‍ നടപടികളുണ്ടായില്ല. ഹൈക്കോടതികള്‍ വരെ ഇക്കാര്യം അവഗണിച്ചുവെന്നും ആക്ഷേപമുയര്‍ന്നു. മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് കാലയളവ് നിശ്ചയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: