മത്സരാര്‍ത്ഥിയായ മകളുടെ മുഖത്ത് ചുട്ടികുത്തിയത് അച്ഛന്. ഹൈസ്കൂള്‍ വിഭാഗം നങ്ങ്യാര്‍കൂത്ത് മത്സരത്തിനായാണ് ഇരിങ്ങാലക്കുട നാഷണല്‍ എച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഹൃദ്യ ഹരിദാസിന്റെ മുഖത്ത് അച്ഛന് ഹരിദാസ് ചായം തേച്ചത്. ചുട്ടികുത്തല്‍ ആര്‍ട്ടിസ്റ്റാണ് ഹരിദാസ്. കൂടിയാട്ടവും മോഹിനിയാട്ടവും ഹൃദ്യ അഭ്യസിക്കുന്നുണ്ട്. കേന്ദസര്‍ക്കാര്‍ സ്കോളര്‍ഷിപ്പോടെ നിര്‍മ്മല പണിക്കര്‍ക്ക് കീഴിലാണ് എട്ടു വര്‍ഷമായി മോഹിനിയാട്ടം അഭ്യസിക്കുന്നത്. സരിത കൃഷ്ണകുമാറിന് കീഴിലാണ് നങ്ങ്യാര്‍കൂത്ത് പരിശീലിക്കുന്നത്. ഹൃദ്യയുടെ അമ്മ രമയും കലോത്സവനഗരിയില്‍ ഇരുവര്‍ക്കും ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: