ജമ്മു: കശ്മീരില്‍ നിന്നും പലായനം ചെയ്ത പണ്ഡിറ്റുകള്‍ തിരിച്ചുവരണമെന്ന് ജമ്മുകശ്മീര്‍ നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും നിയമസഭാ സ്പീക്കര്‍ കാവീന്ദര് ഗുപ്ത പറഞ്ഞു.
27 വര്‍ഷത്തിനിടയില്‍ കശ്മീരില്‍ നിന്നും പലായനം ചെയ്ത എല്ലാവിഭാഗത്തിലുള്ള ആളുകള്‍ക്കും മടങ്ങി വരുന്നതിനുള്ള പ്രമേയം പാസാക്കണമെന്നും മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: