ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഷെയ്ക്പുര ജില്ലയില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് നാലു ഭീകരര്‍ കൊല്ലപ്പെട്ടു.
നിരോധിത ഭീകരസംഘടനയായ ലഷ്കര്‍ ഐ ജാംഗ്വിയുടെ കമാന്‍ഡര്‍ റിസ്വാന് എലിയാസ് ഉള്‍പ്പെടെയുള്ളവരെയാണ് സുരക്ഷാസേന വധിച്ചത്.
പാക്കിസ്ഥാനില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുള്ള തീവ്രവാദികളെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
2001ല്‍ അന്നത്തെ പ്രസിഡന്റ് പര്‍വേസ് മുഷാറഫാണ് ലഷ്കര്‍ ഐ ജാംഗ്വിയെ നിരോധിത ഭീകരസംഘടനയായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: