കരുനാഗപ്പള്ളി: നാഷണല്‍ ഹൈവേയില്‍ പുതിയകാവിനു സമീപം പരിശോധനക്കിടെ പോലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച വാഹനത്തെ പിന്തുടര്ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 11നായിരുന്നു സംഭവം. പിടിെച്ചടുത്ത വാഹനത്തില്‍ 60 ചാക്ക് റേഷന്‍ പച്ചരിയും പുഴുക്കലരിയുമായിരുന്നു. പിടിച്ചെടുത്ത റേഷന്‍സാധനങ്ങള്‍ സപ്ലൈ ഓഫീസര്‍ ലീലാകൃഷ്ണന്റെ നേതൃത്വത്തില്‍ ഏറ്റെടുത്തു. കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: