ശാസ്താംകോട്ട: ശാസ്താംകോട്ട പഴയ കോടതിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില് നിന്നും 13 ലക്ഷം രൂപയും മദ്യവും മോഷ്ടിച്ച കേസില്‍ അന്വേഷണം വ്യാപിപ്പിച്ചു. ശാസ്താംകോട്ട സിഐ ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൊട്ടാരക്കര ഡിവൈഎസിപിയുടെ ആന്റിതെഫ്റ്റ് സ്ക്വാഡും അന്വേഷണസംഘത്തിലുണ്ട്. പ്രദേശത്തെ സിസിടിവി കാമറകള്‍ സംഘം പരിശോധിക്കുന്നുണ്ട്. കഴിഞ്ഞദിവസം രാത്രിയിലാണ് മോഷണം നടന്നത്. മൂന്ന് ബൈക്കുകളില്‍ എത്തിയ ആറംഗ സംഘമാണ് സെക്യൂരിറ്റിയെ കെട്ടിയിട്ട ശേഷം മോഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: