ഹര്‍ത്താല്‍ ദിനത്തില്‍ ടീം മാനേജര്‍ മത്സരാര്‍ത്ഥികള്‍ക്ക് ഭക്ഷണം നിഷേധിച്ചതായി ആക്ഷേപം. ആലപ്പുഴ ജില്ലയില്‍ നിന്ന് അപ്പീലിലൂടെയെത്തിയവര് ഹര്‍ത്താല്‍ ദിനമായതിനാല്‍ പുറത്ത് നിന്ന് ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നറിയിച്ചിട്ടും ഇയാള്‍ നിലപാട് മാറ്റാന്‍ തയ്യാറായില്ല. തുടര്‍ന്ന് എഡിപിഐയെ കണ്ട് പരാതി നല്കി.
എഡിപിഐയെ വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യമുള്ളവര്‍ തന്നെ വിളിക്കട്ടെ എന്ന നിലപാടെടുക്കുകയായിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ മത്സരാര്‍ത്ഥികള്‍ക്ക് ഭക്ഷണം നിഷേധിച്ച ഇതേ ടീം മാനേജര്‍ തന്നെ ഒരു സ്വകാര്യ ചാനലില്‍ ഹര്‍ത്താലിനെതിരെ സംസാരിച്ച് അപഹാസ്യനാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: