മുംബൈ: വൈദ്യുതി മോഷ്ടിച്ചെന്ന കുറ്റത്തില്‍ ബോളീവുഡ് നടി രതി അഗ്നിഹോത്രിക്കും ഭര്‍ത്താവ് അനില്‍ വിര്വാനിക്കുമെതിരെ പോലീസ് കേസെടുത്തു. 48.96 ലക്ഷം രൂപയുടെ വൈദ്യുതി മോഷ്ടിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
വര്‍ളിയിലെ നെഹ്രു പ്ലാനറ്റോറിയത്തിലെ അപ്പാര്‍ട്മെന്റിലെ വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിച്ചെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്. വിര്‍വാനി ആര്‍ക്കിടെക്ടാണ്.
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിര്‍വാനിയുമായുള്ള 30 വര്‍ഷത്തെ വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി രതി അഗ്നിഹോത്രി അടുത്തിടെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: