ന്യൂദല്‍ഹി: മലേഷ്യയില്‍ വച്ച് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരന്റെ മോചനത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 20 ദിവസം മുന്‍പാണ് പണം ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ 46 കാരനായ കേശ്പാല് സിങിനെ
തട്ടിക്കൊണ്ട് പോയത്.
ഇയാളുടെ മോചനത്തിന് ആവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് സുഷമ സ്വരാജ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: