പാനൂര്‍(കണ്ണൂര്‍): സന്തോഷ്കുമാര്‍ വധക്കേസ് അന്വേഷണം സിപിഎം പ്രാദേശിക നേതാക്കളിലേക്ക്. ചിറക്കുനി ഭാഗത്തെ സിപിഎം നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
സ്ഫോടനത്തില്‍ ഇടതു കൈപ്പത്തി തകര്‍ന്ന ഒരു സിപിഎം പ്രവര്ത്തകന് കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടതായി സൂചനയുണ്ട്. കൃത്യം നടത്തിയവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണച്ചുമതലയുള്ള പാനൂര്‍ സിഐ കെ.എസ്. ഷാജിയും സംഘവും ഇന്നലെ കൊലപാതകം നടന്ന സ്ഥലവും പരിസരവും പരിശോധിച്ചു.
കൊലപാതകത്തിനു മുന്‍പ് ചിറക്കുനി ഭാഗത്ത് അക്രമി സംഘത്തെ കണ്ടവര്‍ രഹസ്യമൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. യഥാര്‍ത്ഥ പ്രതികളെ പിടികൂടാനായി സൈബര്‍സെല്ലിന്റെ സഹായം പൂര്‍ണ്ണമായും ഉപയോഗിക്കും. ഇതിനിടെ കഴിഞ്ഞ ദിവസം കണ്ണൂര്‍ എസ്.പി. കെ.പി. ഫിലിപ്പ് പ്രതികള്‍ കസ്റ്റഡിയിലുണ്ടെന്ന് മാധ്യമങ്ങളെ അറിയിച്ചത് തെറ്റായ സന്ദേശമാണെന്ന് തെളിഞ്ഞു.
സന്തോഷ്കുമാര്‍ വധവുമായി ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തില്ലെന്ന് അന്വേഷണവൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: