ന്യൂദല്‍ഹി: രാജ്യത്ത് ജാതീയമായ അസമത്വം നിലനില്ക്കുവോളം സംവരണം തുടരണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് മന്മോഹന് വൈദ്യ. ജാതി സംവരണത്തിന് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങള്‍ ഉണ്ട്. അസമത്വം ഇല്ലാതാകുന്നത് വരെ സംവരണം തുടരണം. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപരമായ സംവരണത്തിന് ചരിത്രപരമോ സാമൂഹികമോ ആയ കാരണങ്ങളില്ലെന്നും ചോദ്യത്തിന് മറുപടിയായി വൈദ്യ ചൂണ്ടിക്കാട്ടി. മതപരമായ സംവരണം ന്യൂനപക്ഷവാദവും വിഘടനവാദവും വര്‍ദ്ധിപ്പിക്കുന്നതിന് ഇടവരുത്തും. അവസരങ്ങള്‍ രാജ്യത്ത് എല്ലാ വിഭാഗങ്ങള്‍ക്കും തുല്യമാണ്.
ഹിന്ദുക്കള്‍ക്കെതിരായ അക്രമങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വാര്‍ത്തയാക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചില മാധ്യമങ്ങള്‍ വൈദ്യയുടെ പ്രസംഗം വളച്ചൊടിക്കുകയും ആര്‍എസ്എസ് ജാതി സംവരണത്തിനെതിരാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: