ചങ്ങനാശ്ശേരി: കുട്ടനാടിന്റെ ടൂറിസം കവാടമായ ചങ്ങനാശ്ശേരിയുടെ ടൂറിസം സ്വപ്നങ്ങള്‍ കടലാസില്‍ മാത്രം. വിദേശത്തുനിന്നുള്ള ടൂറിസ്റ്റുകളുടെ സ്വപ്നഭൂമിയായ കുട്ടനാട്ടിലേക്കും ബോട്ടുകള്‍ നിരവധി വന്നുപോയിരുന്ന ബോട്ടുജട്ടിയും ഇന്ന് ആളൊഴിഞ്ഞ് മേഖല ഓഫീസ് മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥിതിയില്‍ എത്തി. പൂവക്കാട്ട്ചിറ മനയ്ക്കച്ചിറ ടൂറിസം പദ്ധതികളും എങ്ങുമെത്തിയിട്ടില്ല. കേരള സര്‍ക്കാരിന്റെയും മുനിസിപ്പാലിറ്റിയുടെയും താല്പരൃമില്ലായ്മ ചങ്ങനാശേരിക്ക് ടൂറിസം ഭൂപടത്തില്‍ ലഭിക്കേണ്ട അവസരം ഇല്ലാതാക്കും. ഭാവനരഹിതമായി പദ്ധതികള്‍ രൂപീകരിക്കുകയും അതു മൂലം ഇ രംഗത്ത് ഒന്നും നടപ്പിലാക്കാന്‍ കഴിയാതെ വരുകയും ചെയ്യുമ്പോള്‍ നാടിന്റെ ഇന്നത്തെ ശോച്യാവസ്ഥ തുടരുന്നു. തൊഴിലവസരങ്ങള്‍ സ്വയം തൊഴില്‍ കണ്ടെത്തല്‍ എന്നതും നടക്കാത്തത് യുവജനങ്ങള്‍ക്ക് ജീവിത മാര്‍ഗവും അടയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: