മയ്യില്‍: മയ്യില്‍ മേഖലയില്‍ സിപിഎം അക്രമത്തേര്വാഴ്ച. നിരവധി സ്ഥലങ്ങളിലെ ബിജെപിയുടെ കൊടിമരങ്ങളും പ്രചരണ സാമഗ്രികളും അക്രമികള്‍ നശിപ്പിച്ചു. എട്ടേയാറില്‍ സ്ഥാപിച്ച കൊടിമരവും പ്രചാരണ സാമഗ്രികളും പാവന്നൂര്‍മെട്ട ഐടിഎം കോളേജിനടുത്ത് സ്ഥാപിച്ച പ്രചാരണ സാമഗ്രികളുമാണ് സിപിഎം സംഘം നശിപ്പിച്ചത്. കുറ്റിയാട്ടൂരിലെ സിപിഎം ലോക്കല്‍ സെക്രട്ടറി പി.വി.ലക്ഷ്മണന് മാസ്റ്റര്‍, കുറ്റിയാട്ടൂര്‍ ബാങ്ക് ജീവനക്കാരന് പഴശ്ശി സ്വദേശി സി.സി.ശശി, പാവന്നൂരിലെ കെ.പി.നാരായണന്റെ മകന് ശ്രീരാഗ്, പ്രകാശന്റെ മകന് പ്രണവ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമങ്ങള്‍ നടത്തിയത്. ബിജെപി മയ്യില്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.ഗോപാലന് ഇത് സംബന്ധിച്ച് മയ്യില്‍ പോലീസില്‍ പരാതി നല്കി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി മയ്യില്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: