കണ്ണൂര്‍: ഈ വര്‍ഷത്തെ പോളിയോ തുള്ളി മരുന്ന് വിതരണം ജനുവരി 29 നും ഏപ്രില്‍ 2 നും നടക്കും.
ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍, സി.എച്ച്.സികള്‍, പി.എച്ച്.സികള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍, സ്കൂളുകള്‍, സ്വകാര്യ ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി 1541 സ്ഥലങ്ങളിലായി ബൂത്തുകള്‍ സജ്ജീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ആരോഗ്യവകുപ്പു ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ വളണ്ടിയര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധസംഘടനാപ്രതിനിധികള്‍ തുടങ്ങി പ്രത്യേക പരിശീലനം നേടിയ വളണ്ടിയര്‍മാരും സൂപ്പര്‍വൈസര്‍മാരും വാക്സിന് വിതരണത്തില്‍ പങ്കാളികളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: