കലോത്സവവേദിയില്‍ വെളുത്ത വസ്ത്രമണിഞ്ഞ് വിശ്രമമില്ലാതെ ജോലി ചെയ്തുവരികയാണ് ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുകള്‍. ഒരോ ദിവസവും 33 കേഡറ്റുകളാണ് ഭക്ഷണശാലയില്‍ സേവനമനുഷ്ഠിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുകളാണ് ചുമതല നിര്‍വഹിക്കാന്‍ എത്തുന്നത്. വിധികര്‍ത്താക്കള്‍ക്കും മറ്റ് ഒഫീഷ്യലുകള്‍ക്കും ആവശ്യമായ കുടിവെള്ളം, ചായ എന്നിവ സമയാസമയം എത്തിക്കുന്നതിന് ശ്രദ്ധയോടെ പ്രവര്‍ത്തനം നടത്തുന്നതില്‍ ബദ്ധശ്രദ്ധരാണ.് രാവിലെ 8മണി മുതല്‍ 5വരെയാണ് പ്രവര്‍ത്തന സമയം. റെഡ്ക്രോസിന്റെ കണ്ണൂര്‍ ജില്ലയിലെ ചുമതലക്കാരായ എന്‍.ടി.സുധീന്ദ്രന്‍,മുഹമ്മദ് കീത്തേടത്ത്, മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ എന്‍.ഷാജിത്ത് എന്നിവരാണ് കേഡറ്റുകളുടെ പ്രവര്‍ത്തനത്തെ എകോപിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: