കലോത്സവനഗരിയുടെ മുക്കിനും മൂലക്കും നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത് കുട്ടിപ്പോലീസ് ശ്രദ്ധേയമാകുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കലാമേള കണ്ണൂരില്‍ നടക്കുമ്പോള്‍ 200 അംഗ സ്റ്റുഡന്റ് പോലീസാണ് കലാമേളയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്.
പോലീസ് ചെയ്യേണ്ടുന്ന വാഹന പരിശോധന, ഗതാഗത നിയന്ത്രണം തുടങ്ങി ഒട്ടുമിക്ക പ്രവൃത്തികളും ചെയ്യുന്നത് കുട്ടിപ്പോലീസ് സംഘമാണ്. ഇതുകൂടാതെ പ്രധാന വേദിയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെയും ഊട്ടുപുരയുടെയും നിയന്ത്രണവും ഇവര്‍ നടത്തുന്നുണ്ട്. പ്രത്യേക പരിശീലനം നേടിയവരാണ് ഇവര്‍. കണ്ണൂര്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ടി.വി.മധുസൂദനനാണ് സ്റ്റുഡന്റ് പോലീസിന്റെ ചുമതല.
കണ്ണൂര്‍ പോലീസിന്റെ നിയന്ത്രണത്തിലുള്ള സംഘത്തില്‍ നൂറ് പെണ്‍കുട്ടികളും നൂറ് ആണ്‍കുട്ടികളുമാണുള്ളത്. സംസ്ഥാനത്ത് രൂപീകരിച്ച സ്റ്റുഡന്റ് പോലീസ് സംവിധാനത്തെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിന്റെ മാതൃകകൂടായായി കലോത്സവ വേദിയിലെ കുട്ടിപ്പോലീസ് സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: