ജയ്പൂര്‍: രാജസ്ഥാനില്‍ ഗോദാംജെയ്സല്മെര് റാണിഖേത് എക്സ്പ്രസ് പാളം തെറ്റി. നിരവധി പേര്‍ക്ക് പരിക്കേറ്റു,. വെള്ളിയാഴ്ച രാത്രി 11.15 നാണ് അപകടമുണ്ടായത്. 10 ബോഗികളാണ് പാളം തെറ്റിയത്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അപകട കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പ്രഥാമികാന്വേഷണത്തില്‍ റെയില്‍വെ ട്രാക്ക് തകരാറിലായതാണ് പാളം തെറ്റലിന് കാരണമായി അധികൃതര്‍ അറിയിച്ചത്. ട്രാക്കിലേക്ക് മറിഞ്ഞ് കിടക്കുന്ന ബോഗികളുടെ ടീവി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: