കണ്ണൂര്‍: കണ്ണൂർ ധർമ്മടം അണ്ടല്ലൂരിൽ സന്തോഷിന്റെ കൊലപാതകത്തിന്റെ കാരണം കുടുംബവഴക്കാണെന്ന് വരുത്തിതീര്‍ക്കാനുള്ള സിപിഎമ്മിന്റെ ശ്രമം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
അന്വേഷണം വഴിതിരിച്ചുവിടാനും കൊലയാളികളെ രക്ഷപ്പെടുത്താനുമാണ് സിപിഎമ്മിന്റെ ശ്രമെമെന്നും കുമ്മനം പറഞ്ഞു. കൊലപാതകത്തില്‍ പങ്കില്ലെന്ന് പറയുകയും കുറ്റം മറ്റുള്ളവരില്‍ ചുമത്തുകയും ചെയ്യുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സങ്കുചിതമനോഭാവത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം അക്രമികൾ കൊല്ലപ്പെടുത്തിയ സന്തോഷിന്റെ വീട് കുമ്മനം രാജശേഖരൻ രാവിലെ സന്ദരിശിച്ചു. മുൻ അധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ വി.മുരളീധരൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
സംസ്ഥാന സെക്രട്ടറി വി കെ സജീവൻ, കണ്ണൂർ ജില്ലാ അധ്യക്ഷൻ സത്യപ്രകാശ്, തുടങ്ങിയവരും മറ്റു ജില്ലാ നേതാക്കളും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: