ബീജിങ്: ഇന്ത്യന്‍ പൗരന്മാര്ക്ക് ഇനി വിസ കൂടാതെ ഹോങ്കോങ് സന്ദര്‍ശിക്കാനാകില്ല. ഇന്ത്യാക്കാര്ക്കുളള ഫ്രീ വിസ സൗകര്യം പിന്‍വലിച്ചതായി ചൈനയുടെ പ്രത്യേക ഭരണമേഖലയായ ഹോങ്കോങ് എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ഹോങ്കോങ് സന്ദര്‍ശിക്കാന്‍ ഉദേശിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് തിരിച്ചടിയാണ് തീരുമാനം. ചൈനയുടെ സമ്മര്‍ദത്തിനു വഴിങ്ങിയാണ് നടപടിയെന്നാണ് കരുതുന്നത്.
ഇതുവരെ ഇന്ത്യക്കാര്‍ക്ക് വിസ കൂടാതെ പാസ്പോര്‍ട്ടുമായി 14 ദിവസം ഹോങ്കോങ്ങില്‍ തങ്ങാമായിരുന്നു. ഹോങ്കോങ്ങ് സന്ദര്‍ശിക്കുന്ന ഇന്ത്യാക്കാര്‍ക്കായി ഈ മാസം 23 മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും. ഓണ്‍ലൈനിലൂടെ രജിസ്ട്രേഷന് അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: