വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ട്രംപ് ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിച്ചു. ട്രംപിന്റെ ആദ്യ ഔദ്യോഗിക നടപടിയായിരുന്നു ഒബാമ കെയറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്.
പുതിയ ഉത്തരവോടെ ഒബാമാ കെയറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പ്രസിഡന്റിന്റെ ഓഫീസ് നിര്‍ദ്ദേശം നല്കി. അമേരിക്കന്‍ ജനതക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു നല്‍കിയിരുന്ന ഒബാമാ ഭരണത്തിന്റെ പദ്ധതിയായിരുന്നു ഒബാമാ കെയര്‍.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനടയില്‍ ട്രംപിന്റെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിക്കുമെന്നത്. ഇതിനു പകരമായി പുതിയ പദ്ധതി തുടങ്ങുമെന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്തിരുന്നു. പുതിയ പദ്ധതിയെക്കുറിച്ച് വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: