ന്യൂദല്‍ഹി: കേരളത്തിലെ സിപിഎം അക്രമങ്ങള്‍ക്കെതിരായ ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ദല്‍ഹി കേരള ഹൗസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
ജന്‍ അധികാര്‍ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ 11ന് ആരംഭിക്കുന്ന പ്രതിഷേധത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊള, സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ എന്നിവര്‍ സംബന്ധിക്കും. ബുധനാഴ്ച ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ മാര്‍ക്സിസ്റ്റ് കൊലപാതക പരമ്പരകള്‍ക്കെതിരെ സെമിനാര്‍ നടക്കും. അദ്വൈത കല, മോണിക്ക അറോറ തുടങ്ങിയവര്‍ സംബന്ധിക്കും.
കേരളത്തിലെ സിപിഎം അസഹിഷ്ണുതയും കൊലപാതകങ്ങളും രാജ്യവ്യാപക ചര്‍ച്ചയാക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. നവോദയം, അഖില ഭാരതീയ മലയാളി സംഘ്, ജിഐഎ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ദല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, മംഗളൂരു എന്നിവിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കേരളത്തിലെ അക്രമങ്ങളില്‍ ഭോപ്പാലില്‍ അടുത്തിടെ പിണറായി വിജയന് പ്രതിഷേധം നേരിടേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: