കൊല്ലം: പാലക്കാട് വീട്ടമ്മയെ ചുട്ടുകൊന്ന മാര്‍ക്സിസ്റ്റ് കാടത്തത്തിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മഹിളാമോര്‍ച്ച നാളെ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. ആനന്ദവല്ലിശ്വരത്ത് തുടര്‍ന്ന് നടക്കുന്ന ധര്‍ണ്ണ എംഎല്‍എ ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സുമാദേവി അദ്ധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ബി.രാധാമണി, സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി ശ്രീജ സുദര്ശനന്, ട്രഷറര്‍ ലതാമോഹന്‍, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ നളിനി ശങ്കരമംഗലം, രാജേശ്വരി രാജേന്ദ്രന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: