16 പേര് അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. കണ്ഡഹാറിലെ മിവാണ്ഡ ജില്ലയിലായിരുന്നു ആക്രമണം. താലിബാന് ഭീകരരാണ് അക്രമണം നടത്തിയത് . ചെക്ക് പോസ്റ്റിലേക്ക് എത്തിയ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു.
18 വയസില്‍ താഴെയുള്ളവരുടെ വിവാഹം ഡെന്മാര്ക്ക് നിയമം മൂലം നിരോധിച്ചു. പ്രായപൂര്‍ത്തിയാവും മുന്‍പ് വിദേശ രാജ്യങ്ങളില്‍ വച്ച് വിവാഹം ചെയ്ത് ഡെന്‍മാര്‍ക്കിലെത്തിയാലും അംഗീകരിക്കപ്പെടില്ലെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
24 കുട്ടികള്‍ യുപിയില്‍ സ്കൂള്‍ ബസില്‍ ട്രക്കിടിച്ച് മരിച്ചു. നിരവധി കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇറ്റ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ ട്രക്ക് കുട്ടികളുമായി പോയ ബസില്‍ ഇടിച്ചുകയറുകയായിരുന്നു.
30 പേര് ഇറ്റലിയില്‍ ഹോട്ടലിനു മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണു മരിച്ചു. ബൂസോ മേഖലയില്‍ ഗ്രാന്‍ സാസ്സോ പര്‍വതത്തോടു ചേര്‍ന്നുള്ള മഞ്ഞുമലയാണ് ഇടിഞ്ഞു വീണത്. ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നാണ് മഞ്ഞുവീഴ്ചയുണ്ടായത്.
80 ഭീകരവാദികളെ ലിബിയയിലെ സിര്‍ത്തിന് സമീപം ഐഎസ് ക്യാമ്പില്‍ ആക്രമണം നടത്തി വധിച്ചതായി അമേരിക്ക. രണ്ട് ക്യാമ്പുകളെ ലക്ഷ്യം വെച്ച് നടത്തിയ വ്യോമാക്രമണത്തിലാണ് ഇത്രയും പേര് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: