തൃശൂര്‍ : മാധ്യമ മേഖലയിലെ സമഗ്രസംഭാവനക്ക്, ടിഎസ്ബിബി ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മലയാളമുദ്ര പുരസ്കാരം ജന്മഭൂമി പാലക്കാട് റിപ്പോര്‍ട്ടര്‍ കെ കെ പത്മഗിരീഷിന്.’കേരള സാഹിത്യ അക്കാദമിയില്‍ നടന്ന സാംസ്കാരിക സംഗമത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന് പുരസ്കാരങ്ങള്‍ നല്കി.
മാധ്യമപ്രവര്‍ത്തകരായ വി.എം. രാധാകൃഷ്ണന് (ദേശാഭിമാനി, തൃശൂര്‍), പി.ജെ. ആന്റണി (ജീവന് ടിവി എംഡി), ഇ സലാഹുദീന്‍ (മാതൃഭൂമി-മലപ്പുറം),തൃശൂര്‍ ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യുട്ടറുമായ അഡ്വ. കെ.ഡി. ബാബു, പ്രവാസി വ്യവസായി നെല്സന് ഐപ്പ്, ദേവമാത പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഷാജു എടമന, മാധ്യമപ്രവര്‍ത്തകരായ പി.ജെ. ആന്റണി (ജീവന് ടിവി), അഡ്വ. പി.ബി. മേനോന് എന്നിവര്‍ക്കും മലയാള മുദ്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
ടിഎസ്ബിബി ലോഗോ പ്രകാശനം ഹൈക്കോടതി ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് നിര്‍വഹിച്ചു. അഡ്വ. വി ഗീരീശന് അധ്യക്ഷനായി. മുന്‍ എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്, ബാബു എം. പാലിശേരി, പബ്ലിക് സര്‍വീസ് കമ്മീഷന് അംഗം അഡ്വ. രഘു കെ.മാരാത്ത്, കുടുംബ കോടതി ജഡ്ജി അനന്തകൃഷ്ണ നാവഡെ, അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ എന്നിവര്‍ അഡ്വ. എന്‍.നാഗേഷ്, ഗോപിക ഗിരീശ്, എം.ആര്. മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: