കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ തുടക്കം മുതല്‍ സമാപനം വരെ എബിവിപി പ്രവര്‍ത്തകര്‍ കുടിവെള്ളം വിതരണം ചെയ്തു. പ്രധാന വേദിക്ക് സമീപമാണ് തിളപ്പിച്ചാറ്റിയ ചുക്കുവെള്ളം വിതരണം ചെയ്തത്. എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ് കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു. ദേശീയസമിതിയംഗം കെ.രഞ്ജിത്ത്, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഷിജില്‍, ജില്ലാ കണ്‍വീനര്‍ ടി.വി.പ്രേംസായി, ജോയിന്റ് കണ്‍വീനര്‍ പ്രിജു ഇരിട്ടി, സംസ്ഥാന സമിതി അംഗം വി.സനല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ നേതൃത്വം നല്കി. ഹെല്‍പ്പ് ഡസ്ക്കും സൗജന്യ മൊബൈല്‍ ചാര്‍ജിങ്ങ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: