25 വര്‍ഷമായി പരിശീലന രംഗത്തുള്ള നൃത്ത പരിശീലകന് മനോജ് കല്ല്യാട് കലോത്സവ വേദിയില്‍ ശ്രദ്ധേയനായി. കഴിഞ്ഞ 6 വര്‍ഷക്കാലമായി മനോജിന്റെ നിരവധി ശിഷ്യഗണങ്ങളാണ് സംസ്ഥാന കലോത്സവ വേദികളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി ശ്രദ്ധേയരായിട്ടുള്ളത്. ഈ വര്‍ഷം ഹയര്‍സെക്കണ്ടറി വിഭാഗം ഭരതനാട്യത്തില്‍ വിജയിച്ച് എ ഗ്രേഡ് ഒന്നാം സ്ഥാനം നേടിയ എടൂര്‍ സെന്റ് മേരീസ് സ്കൂളിലെ ആര് നന്ദകുമാര്‍ ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ത്ഥികള്‍ വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. നന്ദകുമാര്‍ നാടോടി നൃത്തത്തിലും എ ഗ്രേഡും രണ്ടാം സ്ഥാനവും നേടി. ഹയര്‍ സെക്കണ്ടറി വിഭാഗം ഭരതനാട്യത്തില്‍ ഇദ്ദേഹത്തിന്റെ ശിഷ്യനായ സായന്തിനായിരുന്നു രണ്ടാം സ്ഥാനം, കൂടാതെ ആണ് കുട്ടികളുടെ കുച്ചുപ്പുടിയില്‍ ഒന്നാം സ്ഥാനവും സായന്ത് നേടി. നാടോടി നൃത്തത്തില്‍ അമര്‍നാഥ് എഗ്രേഡ് കരസ്ഥമാക്കി.
മട്ടന്നൂര്‍ അഞ്ജലി കലാക്ഷേത്രത്തിന്റെ ഉടമയും നൃത്തധ്യാപകനുമായ മനോജിന് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ശിഷ്യന്മാരാണ് ഉള്ളത്. കല്ല്യാട് അരവിന്ദപുരത്തെ ശാലിനിയാണ് ഭാര്യ പ്രത്യുഷ്, റിത്വിക് എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: