ന്യൂദല്‍ഹി: എസ്പി- കോണ്‍ഗ്രസ് സഖ്യം ബിജെപിയുടെ വിജയസാധ്യതയെ ബാധിക്കില്ലെന്ന് പാര്‍ട്ടി. എത്ര പാര്‍ട്ടികള്‍ ഒരുമിച്ചാലും ബിജെപിയെ ജനങ്ങള്‍ തെരഞ്ഞെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
അഖിലേഷിന്റെ ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണ്. കോണ്‍ഗ്രസ്സിന് സംസ്ഥാനത്ത് സ്വാധീനമില്ല. മുഴുവന്‍ പാര്‍ട്ടികള്‍ ഒരുമിച്ചാലും ബിജെപി ജയിക്കും. പരാജയപ്പെടുമെന്ന ഭീതിയാണ് സഖ്യത്തിന് പിന്നില്‍. ജനവികാരം എതിരാണെന്ന് എസ്പിക്ക് മനസിലായി. അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: