ചെന്നൈ: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തമിഴ്നാട് നിയമസഭ ജെല്ലിക്കെട്ട് നിയമവിധേയമാക്കി. മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം അവതരിപ്പിച്ച ബില്‍ നിയമസഭ പാസാക്കി. ബില്‍ ഐകകണ്ഠേനയാണ് പാസാക്കിയത്.
നിയമസഭ പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചുകൊടുക്കും. രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിധേയമായി ബില്‍ നിയമമാകും. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന കേന്ദ്ര നിയമത്തിലാണ് നിയമസഭ ഭേദഗതി വരുത്തിയത്. നിയമത്തിലെ മൃഗങ്ങളുടെ പട്ടികയില്‍ നിന്ന് കാളകളെ ഒഴിവാക്കുന്നതാണ് തമിഴ്നാടിന്റെ നിയമം.
സംസ്ഥാനങ്ങളുടെ സാഹചര്യത്തിന് അനുസരിച്ച് നിയമത്തില്‍ ഭേദഗതി വരുത്താനാകും. ബില്‍ അംഗീകരിച്ചതോടെ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്നാട്ടില്‍ നടക്കുന്ന പ്രതിഷേധം അവസാനിപ്പിച്ചു. മറീനാ ബീച്ചില്‍ നിന്ന് സമരക്കാര്‍ പിരിഞ്ഞുപോയി. നിയമസഭ ബില്‍ അംഗീകരിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: