പയ്യാവൂര്‍: ഉളിക്കല്‍ പയ്യാവൂര്‍ മലയോര ഹൈവേയുടെ മണ്ണ് നീക്കിയപ്പോള്‍ കാക്കത്തോട്ടിലെ ട്രാന്‍സ്ഫോര്‍മര്‍ അപകട ഭീഷിണിയിലായി. ശക്തമായ മഴ വന്നാല്‍ എതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണിപ്പോള്‍ ട്രാന്‍സ്ഫോര്‍മര്‍. ബന്ധപ്പെട്ട അധികൃതര്‍ അപകടാവസ്ഥ മനസ്സിലാക്കി എത്രയും വേഗം ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കാക്കത്തോട് നവജ്യോതി സീനിയേഴ്സ് ഫോറം യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് കെ.സി. ഉലഹന്നന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: