മയ്യില്‍: കുറ്റിയാട്ടൂര്‍ ശ്രീശങ്കര ബാലശിബിരം ശ്രീശങ്കര വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ എ.എം.രാമകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ സി.മാധവന് മാസ്റ്റര്‍ കൂടാളി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ വിഷയങ്ങളിലുള്ള പരിശീലനങ്ങളും ക്ലാസുകളും നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ സി.പൂര്‍ണ്ണിമയുടെ നേതൃത്വത്തില്‍ വിദ്യാനികേതന്‍ ജില്ലാ ശിശുവാടിക പ്രമുഖ് പ്രമോദ് കുന്നാവ്, പി.അനില്‍ കുമാര്‍, കെ.കെ.നാരായണന്, എം.പി.ഉമാദേവി, കെ.സിന്ധു, സൂര്യ തുടങ്ങിയവര്‍ കുട്ടികള്‍ക്ക് പരിശീലനം നല്കി. ശിബിരത്തിന്റെ സമാപനസഭ സൗമ്യ പ്രജിത്തിന്റെ അദ്ധ്യക്ഷതയില്‍ വിദ്യാനികേതന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നവജീവന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.നാരായണന് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പി.ഷോളി, ടി.സി.വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: