കല്‍പ്പറ്റ: മാതാ അമൃതാനന്ദമയി മാര്‍ച്ച് രണ്ട്, മൂന്ന് തിയതികളില്‍ മാനന്തവാടിയില്‍ . ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന് മുഖ്യ കാര്‍മ്മികത്വം വഹിക്കാനാണ് അമ്മ എത്തുന്നത്.
മാര്‍ച്ച് ഒന്നിന് വൈകുന്നേരം മാനന്തവാടിയില്‍ എത്തുന്ന അമ്മ, രണ്ട്, മൂന്ന് തിയതികളില്‍ അനുഗ്രഹ പ്രഭാഷണം, ധ്യാനം, ഭക്തിഗാനസുധ, ദര്‍ശനം എന്നീ പരിപാടികളില്‍ പങ്കെടുക്കും.
പുതിയതായി പണിത ആശ്രമമന്ദിരത്തിന്റെ സമര്‍പ്പണത്തിലും പങ്കെടുത്ത് മാര്‍ച്ച് നാലിന് രാവിലെ മൈസൂര്‍ ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിനായി തിരിക്കും. 12 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഭക്തരും അനുഗമിക്കും
അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നൂറ് കോടിയുടെ ശുചിത്വപ്രവര്‍ത്തനങ്ങള്‍ നടത്തും. വയനാട്ടില്‍ വാളാരംക്കുന്നിലെ വനവാസി സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഉന്നമനത്തിനുമായി സോളാര്‍ എനര്‍ജി ഉപയോഗിച്ച് പുല്‍തൈലം ഉത്പ്പാദിപ്പിക്കുന്ന യൂണിറ്റ് തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: