വഡോദര: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ കാണാനെത്തിയ ആരാധകന് തിക്കിലും തിരക്കിലുംപെട്ട് മരിച്ചു. സാമൂഹ്യപ്രവര്‍ത്തകനായ ഫരിദ് ഖാന് പത്താന് ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു.
പുതിയ ചിത്രമായ ‘റയീസി’ന്റെ പ്രചരണാര്‍ത്ഥം ആഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസില്‍ മുംബൈയില്‍നിന്ന് ന്യൂദല്‍ഹിയിലേക്കു പോകുമ്പോള്‍ വഡോദര സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോഴാണ് സംഭവം.
മുംബൈ നിന്നും ദല്‍ഹിയിലേക്ക് സിനിമയുടെ പ്രൊമോഷനായി ട്രെയിന്‍യാത്ര ആരംഭിച്ച ഷാരൂഖിനെ കാണാന്‍ നിരവധി പേരാണ് എത്തിയത്. ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും എടുത്തപ്പോള്‍ ആരാധകര്‍ പിറകേ ഓടി. തുടര്‍ന്നുണ്ടായ തിരക്കിലാണ് ഒരാള്‍ ശ്വാസംമുട്ടി മരിച്ചത്.
ട്രെയിനിന്റെ ജനാലയില്‍ ഇടിച്ചും മറ്റുമായി ആരാധകര്‍ ബഹളമുണ്ടാക്കിയതോടെ പോലീസ് ചെറിയതോതില്‍ ലാത്തിചാര്‍ജ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: