അങ്കമാലി: ഡിസ്റ്റ് കോളേജില്‍ എംസിഎ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. ഡിസ്റ്റില്‍ എംജി യൂണിവേഴ്സിറ്റിയുടെ എംസിഎ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതിയവരുടെ ഫലം വന്നിട്ടില്ല. 38വിദ്യാര്‍ത്ഥികളുടെ ഭാവി ഇതിലൂടെ അനിശ്ചിതിത്വത്തിലായി.
മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതിയ എംസിഎ വിദ്യാര്‍ത്ഥികളുടെ പരീക്ഷഫലം വന്നിട്ട് 22 ദിവസം കഴിഞ്ഞു. ഡിസ്റ്റലെ വിദ്യാര്‍ത്ഥികളുടേത് വന്നില്ല. കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് യൂണിവേഴ്സിറ്റിയ്ക്ക് അയക്കാഞ്ഞതാണ് കാരണമെന്നു പറയുന്നു. അതല്ല, യൂണിവേഴ്സിറ്റിയുമായി ഡിസ്റ്റ് അധികൃതര്‍ക്ക് കേസുള്ളതുകൊണ്ടാണെന്നും ആക്ഷേപമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവസരമാണ് നഷ്ടപ്പെടുന്നത്.
വിദ്യാര്‍ത്ഥികളുടെ പ്രശ്നം പരിഹരിക്കാന്‍ കോളെജ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇതുള്‍പ്പെടെ കോളെജിലെ പ്രശ്നങ്ങള്‍ ചോദ്യം ചെയ്യുന്നവരെ ഹാജര്‍ കുറച്ച് പുറത്താക്കാന്‍ മാനേജ്മെന്റ് ശ്രമിക്കുന്നുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: