ന്യൂദല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് തിരക്കേറിയ ആഗ്ര-ജയ്പൂര്‍ റോഡില്‍ വാഹനങ്ങളുടെ കൂട്ടയിടി. മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജയ്പൂര്‍-ആഗ്ര ദേശീയപാതയില്‍ കനോതയിലാണ് പുലര്‍ച്ചെ അപകടം ഉണ്ടായത്.
അപകടമുണ്ടായ ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ ദേശീയപാതയില്‍ നിന്നും നീക്കം ചെയ്തു. കഴിഞ്ഞയാഴ്ചയും ജയ്പൂര്‍-ആഗ്ര പാതയില്‍ ബസ്സും ട്രാക്ടറും കൂട്ടിയിടിച്ച് നാലുപേര്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജയ്പൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഇന്നലെ അപകടമുണ്ടായത്. കാറുകളും ജീപ്പുകളും ബസ്സുകളും ട്രക്കുകളുമെല്ലാം അപകടത്തില്‍ പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: