കൊച്ചി: പത്രപ്രവര്‍ത്തക പെന്ഷന് എല്ലാ മാസവും ഒരു നിശ്ചിത തിയതിക്ക് ലഭിക്കുന്നതിനായി സംവിധാനമൊരുക്കണമെന്ന് ബൈലോ ഭേദഗതികള്‍ക്കായി ചേര്‍ന്ന സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം – കേരള പ്രത്യേക ജനറല്‍ ബോഡിയോഗം സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു.
പെന്ഷന് ഫണ്ടിലേക്ക് കൂടുതല്‍ തുക സമാഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുക, പെന്ഷന് 12,000 രൂപയായി വര്‍ധിപ്പിക്കുക, വിരമിച്ച പത്രപ്രവര്‍ത്തകര്‍ക്ക് ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പാക്കുക, അവശ പത്രപ്രവര്‍ത്തകരുടെ പെന്ഷന് തുക വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍ വരുത്തുക, ആശ്രിത പെന്ഷന് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
പ്രസിഡന്റ് ഡോ. നടുവട്ടം സത്യശീലന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. മാധവന്, സെക്രട്ടറിമാരായ പി.വി. പങ്കജാക്ഷന്, കെ.പി. വിജയകുമാര്‍, പി.പി.കെ. ശങ്കര്‍, ട്രഷറര്‍ കെ.വി. ഫിലിപ്പ് മാത്യു, പി. അജയകുമാര്‍, എം. ബാലഗോപാലന്, ഹരിദാസന് പാലയില്‍, തേക്കിന്‍കാട് ജോസഫ്, ഹക്കീം നട്ടാശേരി, പി. ഗോപി, കെ.കെ. വല്സലന്, അമ്പലപ്പള്ളി മാമുക്കോയ, പി.ഒ. തങ്കച്ചന്, സി.ഡി. ദേശികന്‍, ജസ്റ്റിന് ബ്രൂസ്, തോമസ് ഗ്രിഗറി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: