ന്യൂദല്‍ഹി: ദല്‍ഹിയിലും വടക്കേ ഇന്ത്യയിലാകെയും മൂടല്‍മഞ്ഞ് ശക്തമായി തുടരുന്നു. ദല്‍ഹിയില്‍ 34 ട്രെയിനുകളും 13 വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. ആറു ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തി.
ഇന്നലെ രാവിലെ റണ്‍വേയില്‍ ദൂരക്കാഴ്ചാപരിധി 50 മീറ്ററിലേക്ക് ചുരുങ്ങി. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ബീഹാര്‍ സംസ്ഥാനങ്ങളിലെ വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും വൈകി. ദേശീയപാതകളിലെ ഗതാഗതവും പലയിടത്തും താറുമാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: