‘റൺ ഫാദർ റൺ’, കേൾക്കുമ്പോൾ ഒരു കൗതുകം തോന്നും, എന്താണ് ഇതെന്ന്? റൺ ബേബി റൺ എന്ന് കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ അമേരിക്കയിലെ ടെല്ലസ്സിയിൽ അവിഹിത ബന്ധം നടത്തുന്നതിനിടയിൽ പിടിയിലായ പള്ളിയിലച്ചനോട് സ്ത്രീ പറഞ്ഞതാണ് ‘റൺ ഫാദർ റൺ’ എന്ന്.
ടെല്ലസ്സിയിലെ ജേക്കബ് ചാപ്പലിലെ വികാരിയാണ് കഥാനായകനായ ഫാദർ ജെർമനിയ സൈമൺസ്. നാട്ടുകാർക്ക് എല്ലാം വികാരിയച്ചനെ ഒരുപാട് ഇഷ്ട്മാണ്. സുവിശേഷങ്ങളും ദൈവ വചനങ്ങളും പറഞ്ഞ് കൊടുത്ത് ഇടവകയിലെ കുഞ്ഞാടുകളെ ദൈവ സന്നിധിയിലെത്തിക്കുന്ന ദൈവദൂതൻ ( പ്രശംസ കുറച്ച് കൂടി, എന്നാലും വിശ്വസിക്കാം). എന്നാൽ അച്ചന്റെ സുവിശേഷം സ്ത്രീകളോട് കുറച്ച് കൂടിയതാണ് അദ്ദേഹത്തിന് വിനയായത്.
കഴിഞ്ഞ ജനുവരി 17ന് ഇടവകയിലെ സ്ത്രീയോട് സംവദിക്കാൻ അച്ചൻ പോയത് പാതിരാത്രിയാണ്. ഇതിനിടെ കയറി വന്ന ഭർത്താവിന് കാണാൻ സാധിച്ചത് വളരെ മോശമായ തരത്തിലുള്ള രംഗങ്ങളായിരുന്നു. ഏറെ വിശ്വസിച്ച വികാരി അച്ചൻ തന്നെ ഇത്തരത്തിൽ തന്നോട് ചെയ്തതിൽ മനം നൊന്ത ഭർത്താവ് ഫാദറെ കൊലപ്പെടുത്താൻ കത്തിയുമായിട്ടെത്തി. ഇതിനിടെ സ്ത്രീ വികാരിയെ മറ്റ് വാതിൽ തുറന്ന് രക്ഷപ്പെടുത്തുകയായിരുന്നു.ഇതിനിടയിൽ സ്ത്രീ ഉറക്കെ വിളിച്ച് പറഞ്ഞു ‘റൺ ഫാദർ റൺ’.
വസ്ത്രവും, കാർ കീയും ,പേഴ്സും എല്ലാം ഉപേക്ഷിച്ചാാണ് വികാരിയച്ചൻ ജീവനു കൊണ്ട് ഓടിയത്. ഒടുവിൽ ഭർത്താവ് പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് ഫാദറിന്റെ വസ്തുക്കൾ തിരിച്ച് നൽകി. എന്തായാലും തന്നെ ചതിച്ച ഭാര്യയെ ഭർത്താവ് ഉപേക്ഷിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: