‘തല’ അജിത്ത് ഏറെ തിരക്കിലാണ്, തിരക്കിനപ്പുറം നാൽപ്പത്തിയഞ്ചാമത്തെ വയസിലും സിക്സ് പായ്ക്ക് ഉണ്ടാക്കിയതിന്റെ ത്രില്ലിലുമാണ്. ഇതിന് മേമ്പൊടിയെന്ന പോലെ മറ്റ് താരങ്ങളെല്ലാം അജിത്തിനെ ഏറെ പ്രശംസിക്കുകയും ചെയ്തു.
അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിവേഗത്തിനു വേണ്ടിയാണ് നടൻ സിക്സ് പായ്ക്കുമായി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ പോസ്റ്റർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിടുകയും ചെയ്തു. സിരുത്തി ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജൾ അഗർവാളാണ് നായിക വേഷത്തിലെത്തുന്നത്.
അജിത്തിന്റെ പുതിയ ലുക്ക് മറ്റ് താരങ്ങളെ ഏറെ അദ്ഭുതപ്പെടുത്തിയെന്ന് പറയാം. ബോളിവുഡ് താരം വിവേക് ഒബ്രോയ് തൊട്ട് തമിഴ് യുവനടൻ ധനുഷ് വരെ അജിത്തിന് അഭിനന്ദനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: